Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : H Bill

സ​മു​ദ്രമേ​ഖ​ല​യി​ലെ വൈ​ദ്യു​ത ഗ​താ​ഗ​തം: കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യും എ​ച്ച്ബി​ല്ലും ക​രാ​റി​ൽ

കൊ​​​​​ച്ചി: സ​​​​​മു​​​​​ദ്ര മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ വൈ​​​​​ദ്യു​​​​​ത ഗ​​​​​താ​​​​​ഗ​​​​​തം വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും വാ​​​​​ണി​​​​​ജ്യ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ന് സം​​​​​യു​​​​​ക്ത സം​​​​​രം​​​​​ഭ​​​​​ത്തി​​​​​നു​​​​​ള്ള ക​​​​​രാ​​​​​റി​​​​​ൽ കൊ​​​​​ച്ചി ക​​​​​പ്പ​​​​​ൽ​​​​​ശാ​​​​​ല​​​​​യും എ​​​​​ച്ച്ബി​​​​​എ​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ലി​​​​​മി​​​​​റ്റ​​​​​ഡും ഒ​​​​​പ്പു​​​​​വ​​​​​ച്ചു.

ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്ന നി​​​​​ല​​​​​വാ​​​​​ര​​​​​മു​​​​​ള്ള മ​​​​​റൈ​​​​​ൻ ബാ​​​​​റ്റ​​​​​റി​​​​​ക​​​​​ൾ, ബാ​​​​​റ്റ​​​​​റി മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് സി​​​​​സ്റ്റ​​​​ങ്ങ​​​​​ൾ, ഇ​​​​​ല​​​​​ക്ട്രി​​​​​ക് മോ​​​​​ട്ടോ​​​​​റു​​​​​ക​​​​​ൾ, ഇ​​​​​ല​​​​​ക്ട്രോ​​​​​ണി​​​​​ക്സ‌്, പ​​​​​വ​​​​​ർ ചാ​​​​​ർ​​​​​ജിം​​​​​ഗ് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ണു ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്.

ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​വും അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​​വു​​​​​മാ​​​​​യ വി​​​​​പ​​​​​ണി​​​​​ക​​​​​ളെ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് ഈ ​​​​​സം​​​​​യു​​​​​ക്ത​​​​സം​​​​​രം​​​​​ഭം പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കും. ലോ​​​​​ക​​​​​വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി പ​​​​​രി​​​​​സ്ഥി​​​​​തി​​​​സൗ​​​​​ഹൃ​​​​​ദ​​​​​വും സു​​​​​സ്ഥി​​​​​ര​​​​​വു​​​​​മാ​​​​​യ മ​​​​​റൈ​​​​​ൻ പ​​​​​രി​​​​​ഹാ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള മാ​​​​​റ്റ​​​​​ത്തെ പി​​​​​ന്തു​​​​​ണ​​​​​യ്ക്കു​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​നീ​​​​​ക്കം.

പു​​​​​തി​​​​​യ സം​​​​​രം​​​​​ഭം കൊ​​​​​ച്ചി ക​​​​​പ്പ​​​​​ൽ​​​​​ശാ​​​​​ല​​​​​യ്ക്കു മാ​​​​​ത്ര​​​​​മ​​​​​ല്ല രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ മ​​​​​റൈ​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യ്ക്കാ​​​​​കെ ഗു​​​​​ണ​​​​​ക​​​​​ര​​​​​മാ​​​​​കു​​​​​മെ​​​​​ന്ന് കൊ​​​ച്ചി ക​​​പ്പ​​​ൽ​​​ശാ​​​ല സി​​​​​എം​​​​​ഡി​​​​​യു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല വ​​​​​ഹി​​​​​ക്കു​​​​​ന്ന ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട​​​​​ർ (ഫി​​​​​നാ​​​​​ൻ​​​​​സ്) വി.​​​​​ജെ. ജോ​​​​​സ് പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up